Pages

Tips to become a succesful book blogger

No one has become a superstar blogger overnight.Recognition in blogosphere takes time and there are no short cuts for achieving instant success as a blogger.Read like there is no tomorrow and pen down your sincere thoughts in a lucid, organised and unpretentious manner.Your work will definitely get its due.

Blogadda-Quikr Shopping Fiesta: My Experience

It was like a slap on my face.Thankfully Arun was not there with me to witness by embarassement. I was all set to call him when some random piece of paper with a phone number written on it from my pocket caught my attention.

Book Review:Salvation Of a Saint

On the whole,’The Salvation Of Saint’ is a decent thriller.It may not be as racy as ‘The Devotion of Suspect X’,but still it’s a pretty good one.

Interview with Doctor-turned- Writer Deepal Kripal

Earlier this week,we chatted with Doctor-turned-Author,Deepak Kripal.He has authored 'The Devil's Tale:An impossible journey',published by Leadstart Publishers.In this candid interview,he tells us about his debut work,future plans,his journey as a writer and his other interests in life.

Private India: Book Review

On the whole,'Private India' by James Patterson and Ashwin Sanghi is a strictly average work.

July 26, 2009

മലയാള സിനിമയ്ക്കു ഒരു പുതിയ മുഖം?


റിവ്യൂ ബൈ നിഖിമേനോന്‍

ഭൂതത്താന്‍മാരെയും, ചെകുതാന്മാരെയും കണ്ടുപേടിച്ചു നില്‍കുന്ന മലയാളീ പ്രേക്ഷകന് മുന്നിലേക്ക്പോയ വാരം
വന്നെത്തിയ പുതിയ മുഖത്തെനിരൂപണം ചെയ്യാന്‍ ഉദ്ദെശിചിട്ടു ഉള്ളതാണ് പോസ്റ്റ്.ഗോസിപ്പുകള്‍ കൊണ്ടു ഞാന്‍ ബ്ലോഗിനെ മലീമസ്സം ആക്കുന്നു എന്നും, തന്മൂലം ബൂലോഗ ഗോളത്തിലെ സര്‍വ മലയാളികളുംഅസാന്മാര്‍ഗികര്‍ ആയി മാറുന്നു എന്നും വിലപിക്കുന്ന മാന്യ വായനക്കാര്‍ ഉദ്യമത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയില്ലെന്നു പ്രതീക്ഷ.

വലിച്ചു നീട്ടാതെ തന്നെ കാര്യത്തിലേക്ക് വരാം.മലയാളത്തിലെ അടുത്ത 'സൂപ്പര്‍ സ്റ്റാര്‍'
എന്ന് കഴിഞ്ഞ ഏതാണ്ട് ഒരു പതിറ്റാണ്ട് ഓളം ആയി ഭൂമി മലയാളത്തിലെ സകല മാന മാധ്യമങ്ങളും വാഴ്ത്തുന്നഎന്നാല്‍ നാളിതു വരെയായി പേരിനു പോലും സ്വന്തമായി ഒരു ഹിറ്റ്‌ പോലും നല്‍കാന്‍കെല്‍പില്ലാതെ ,( ഇരുന്ന) രാജൂട്ടന്‍ പുതിയ മുഖവും ആയി വരുന്നു എന്ന് കേട്ടപ്പോള്‍ , തീട്രെ ന്റെഇരുട്ടതെ (privacy) യില്‍ രണ്ടര മണിക്കൂര്‍, തങ്ങളുടെ സ്ത്രീ സുഹൃത്തുക്കളുമായി അത്യാവശ്യം കുറച്ചുസോല്ലനും വേണമെങ്കില്‍ കുറച്ചു 'കൈ ക്രിയയ്ക്കും 'അവസരം ഒരുക്ക്നുന്ന പടം ആയിരിക്കും എന്ന്ആണ് ഞാന്‍ ഉള്‍പടെ യുള്ള ,ദേശത്തെ സകലമാന വായി നോക്കികളും ധരിച്ചത്. അത് കൊണ്ടുതന്നെ ആളൊഴിഞ്ഞ സിനിമ ശാല പ്രതീക്ഷിച്ചു തന്നെ ആണ്(ദോഷം പറയരുതല്ലോ,അനിയത്തിക്ക് ഫ്ലു ആയതിനാല്‍ എന്റെ സ്ത്രീ സുഹൃത്തിനു അന്ന് കൂടെ വരാന്‍ കഴിഞ്ഞില്ല! ) എറണാകുളം shenoys തീയറ്റര്‍ ലേക്ക് എത്തിയത്.ഗേറ്റ് നു മുന്നില്‍ ഹൌസ് ഫുള്‍ കണ്ടു, റിലീസ് ദിവസം തന്നെ പടം മാറ്റിയോ എന്ന് ഒന്നു ശങ്കിച്ചു. അടുത്ത് നിന്ന ഒരു പാവം കാണിയാണ് സമാധാനിപ്പിച്ചത്,പടം പുതിയ മുഖം തന്നെ ആണെന്ന് .ഒടുവില്‍ ടിക്കറ്റ്‌ സംഘടിപ്പിച്ചു അകത്തു കയറി.

നമ്മുടെ നായകന്റെ ഗാനത്തോടെയാണ് സിനിമ യുടെ ടൈറ്റില്‍ തന്നെ ആരംഭിക്കുന്നത്.(കുറ്റംപറയരുതല്ലോ,പയ്യന്‍ നന്നായി പാടുന്നുണ്ട്). പാലക്കാട് കല്‍പ്പാത്തി യിലെ അഗ്രഹാരത്തിലെ ഒരു പാവം ബ്രാഹ്മണന്‍ നഗര
ത്തിലെ കോളേജില്‍ പഠിക്കാന്‍ എത്തുന്നതും, വില്ലന്മാരുടെ (ബാലയും കൂട്ടരും,) ആക്രമണവും,തല്ലും സഹിക്ക വയ്യാതെ ഉഗ്ര സംഹാരിയായി മാറുന്നതുംആണ് സിനിമയുടെ പ്രമേയം.(അന്നിയന്‍ മുതല്‍ ഗജിനി വരെ ഉള്ള, റിലീസ്ചെയ്തതും അല്ലാത്തതുമായ കാക്കത്തൊള്ളായിരം തമിഴ് തെലുങ്ക്സിനിമകളിലും നമ്മള്‍ കണ്ടത് ഇതു തന്നെ അല്ലെ എന്ന് ചോദിക്കുന്നകുബുദ്ധികള്‍ ,രാജൂട്ടന്റെ സിനിമയ്ക്കു കൂകാന്‍ വേണ്ടി മാത്രം കയറുന്ന സാമൂഹ്യദ്രോഹികള്‍ ആണ് എന്നും അവരെ പറഞ്ഞു വിടുന്നത് 'ജനപ്രിയ നായകര്‍ആണെന്നും സാക്ഷാല്‍ മല്ലികയാന്ടി തന്നെ പറഞ്ഞാലും ശരി,ഈയുള്ളവന്‍ ' അത് വിശ്വസിക്കുകേല....!)

എന്തൊക്കെ ആയാലും , എന്നെ പോലുള്ള ശരാശരി സിനിമാ ഭ്രാന്തന്മാര്‍ ഒരു ചലച്ചിത്രം തീരുമ്പോള്‍നോക്കുക മുടക്കിയ കാശ് മുതലയോ
എന്ന് മാത്രമാണ്. 'ലോക്കല്‍' സാമ്പത്തിക സിദ്ധാന്തം വച്ചുനോക്കിയാല്‍,പുതിയ മുഖം തീര്ച്ചയായും കൊടുത്ത കാശിനു മൂല്യം കല്പിക്കുന്ന സിനിമ ആണെന്ന്തന്നെ പറയേണ്ടി വരും..ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും, നല്ല ഗാനങ്ങളും,കാര്‍ ചെസ് ഉം ഒക്കെയായി രസച്ചരട് പൊട്ടിക്കാതെ സിനിമ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ താരതമേന്യ പുതിയമുഖമായ സംവിധായകന്‍ ദീപന്‍ വിജയിച്ചിട്ടുണ്ട്. കഥയില്ലായ്മ യും യുക്തി ഇല്ലായ്മയും ഒരു പോരായ്മായികാണാന്‍ തുടങ്ങിയാല്‍ ,പോക്കിരിയും വില്ലും പോലുള്ള ഓസ്കാര്‍ ഇന് പോലും നാമ നിര്‍ദേശം നേടാന്‍യോഗ്യത യുള്ളതും എന്നാല്‍ അമേരിക്കക്കാരന്റെ racist ചിന്താഗതി കൊണ്ടു മാത്രം തല നാരിഴക്ക്‌ അവനഷ്ടപെട്ടതുമായ ചലച്ചിത്ര കാവ്യങ്ങള്‍ ആവേശത്തോടെ കണ്ടു കയ്യടിച്ച കോന്തന്മാര്‍ അന്യഗൃഹത്തില്‍ നിന്നെങ്ങാനും പൊട്ടി മുളച്ചതാണോ എന്ന് ശങ്കി ക്കേണ്ടി വരും!

സംഗതി
എന്ത് തന്നെആയാലും,നമ്മടെ രാജൂട്ടന്‍ ഇത്തവണ തകര്‍ത്തിട്ടുണ്ട്....ബാലയും മോശമല്ലാത്ത പ്രകടനം തന്നെയാണ് നടത്തി യിരികുന്നത്.മീര നന്ദന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ ഈ പദത്തില്‍ ഇല്ല.(എന്തായാലും പാലക്കാടു നിന്നു എറണാകുളത്തേക്ക് ഒന്നു രണ്ടു STD കോളുകള്‍ നടത്തി ബി എസ് എന്‍ എല്‍ ഇന് കാശ്‌ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌ പുള്ളിക്കാരിത്തി ഈ ചിത്രത്തില്‍.) പ്രിയാ മണി തടി കുറക്കുന്നതയിരിക്കും ഭാവിയില്‍ ഹൃദയാഘാതം പോലുള്ള മാരക രോഗങ്ങള്‍ വരാതെ ഇരിക്കാന്‍ നല്ലത്.

അടിക്കുറിപ്പ്: അടുത്ത
കാലത്തു മലയാളത്തില്‍ വന്ന ഭേദ പ്പെട്ട ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നു.....

വാല്‍കഷ്ണം: കൊച്ചു മോളുടെ പ്രായം പോലും ഇല്ലാത്ത പെണ്‍ പിള്ളേരുടെ കൂടെ,കുട്ടികുപ്പായവും ഇട്ടു , കൂളിംഗ്‌ ഗ്ലാസും വച്ചു ഇക്ക മാരും ഏട്ടന്‍ മാരും ആര്‍മാദിക്കുന്നത് കണ്ടു 'ഇക്ക' സ്റ്റൈല്‍ ആയിട്ടുണ്ട്‌,ഏട്ടന്‍ കസറി എന്ന് ഗീര്‍വാണം മുഴക്കുന്ന ചില ഫാന്‍ സുഹൃത്തുക്കള്‍ക്ക് കിളവന്‍ രാജൂട്ടന്റെ പ്രകടനം കണ്ടു മലയാള സിനിമയുടെ കഥയില്ലയ്മയെ പറ്റിയും ,ദുരവസ്ഥ യെപറ്റിയും ഉള്‍വിളി ഉണ്ടാകുന്നത് തന്നെ അല്ലെ ,മലയാള ചലച്ചിത്ര ശാഖ യുടെ പുണ്യം?!!!